ശിവദാസൻ .എ.കെ 1975 ൽ ജനനം. അച്ഛൻ കുമാരൻ , അമ്മ കല്യാണി . ആലേങ്ങാട് ശങ്കര. യു .പി.സ്കൂൾ ,മാത ഹൈസ്കൂൾ മണ്ണംപേട്ട എന്നിവിടങ്ങളിൽ സ്കൂൾ വിദ്യാഭ്യാസം. തൃശൂർ കേരള വർമ കോളേജ് ,ആമ്പല്ലൂർ ത്യാഗരാജാർ പോളിടെക്നിക്ക് എന്നിവിടങ്ങളിൽ കോളേജ് പഠനം. കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് ചരിത്രത്തിൽ ബിരുദാനന്തര ബിരുദം, അണ്ണാമലൈ സർവകലാശാലയിൽ നിന്ന് ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദം എന്നിവ നേടി. ആനുകാലികങ്ങളിൽ കഥകൾ ലേഖനങ്ങൾ എന്നിവ എഴുതുന്നു. ആകെ എട്ട് കഥാസമാഹാരങ്ങൾ - സാവിത്രിത്തെയ്യം, മൂങ്ങ, കശാപ്പുകാരൻ്റെ ആത്മകഥ, തിരഞ്ഞെടുത്ത കഥകൾ (പായൽ ബുക്സ്. കണ്ണൂർ), ശവക്കൂത്ത്, വേട ഭാരതം, വരാഹവൃത്താന്തം, കൺടയിൻമെൻ്റ് സോൺ (പൂർണ പബ്ളിക്കേഷൻസ്. കോഴിക്കോട്). ഇപ്പോൾ കേരള സ്റ്റേറ്റ് ഓഡിറ്റ് വകുപ്പിൽ ഓഡിറ്റ് ഓഫീസറായി സേവനമനുഷ്ഠിക്കുന്നു. താമസം തൃശ്ശൂർ ജില്ലയിലെ ഭരത ഗ്രാമത്തിൽ.
ഭാര്യ: ദയ . മക്കൾ: ലയ , ധീരജ്.